സ്വദേശിവത്ക്കരണം ശക്തമാക്കുന്നു: ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും 50 വിദേശികളെ പിരിച്ച് വിട്ടു.

കുവൈത്ത് സിറ്റി : കുവൈത്തിൽ പൊതു മേഖലകളിൽ സ്വദേശിവത്ക്ക രണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പിൽ നിന്നും 50 വിദേശികളെ പിരിച്ച് വിട്ടു. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച നടപടി ഉണ്ടായത്. അടുത്ത മാസങ്ങളിൽ പിരിച്ചു വിടേണ്ട പ്രവാസികളുടെ കണക്കെടുപ്പും ആരംഭിച്ചിട്ടുണ്ട്. വിട്ടു വീഴ്ച്ചയില്ലാതെ നടപ്പിലാക്കേണ്ടതാണ് സ്വദേശിവത്ക്കരണമെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ നഹീം വ്യക്തമാക്കി.