കുവൈറ്റിൽ ഇന്ന് 710 പേർക്കുകൂടി കോവിഡ് ;4 മരണം

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഇന്ന് 710 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 29349 ആയി. രാജ്യത്ത് ഇന്ന് നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 230 ആയി. അതേസമയം 1469 പേരാണ് ഇന്ന് കോവിഡിൽ നിന്നും മുക്തി നേടിയത്.

നിലവിൽ 13379 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 191 പേരുടെ നില ഗുരുതരമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 143 പേർ ഇന്ത്യക്കാരാണ്. രാജ്യത്ത് ഇതുവരെ 15750 പേർ കോവിഡിൽ നിന്നും മുക്തി നേടി.