കുവൈറ്റിൽ കൊറോണ ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

കുവൈത്ത് സിറ്റി : കൊറോണ ബാധിച്ച രണ്ട് മലയാളികൾ കൂടി മരിച്ചു. അടൂർ ഏഴംകുളം എടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ ജോർജ് (51) ആണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ച ഒരാൾ. പതിനെട്ടു വർഷമായി കുവൈത്തിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഭാര്യ: ജൂലി ജോർജ് മക്കൾ: അലക്സ് അലൻ

ചെങ്ങന്നൂർ സ്വദേശിയായ ജോസഫ് മത്തായി ആണ് കോവിഡിനെ തുടർന്ന് മരിച്ച മറ്റൊരാൾ. ഇദ്ദേഹം ദോഹ പവർ പ്ലാന്റ് ടെക്നീഷ്യനായിരുന്നു.