ലോക്ക് ഡൗൺ പ്രദേശങ്ങളിൽ മാറ്റംവരുത്താൻ ഒരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കൊറോണ രോഗബാധയിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രദേശങ്ങളിൽ മാറ്റംവരുത്താൻ ഒരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രോഗ ബാധിത പ്രദേശങ്ങളിലെ കണക്കെടുപ്പിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കുന്ന ഹവല്ലിയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. അതേസമയം അബ്ദാലിയിലും, സാദ് അൽ അബ്ദുള്ള പ്രദേശത്തും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്.

രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ പകുതിയും രോഗ മുക്തി നേടാൻ സാധിച്ചത് ശുഭസൂചകമാണെന്നും എന്നാൽ ആശങ്ക തീർത്തും വിട്ടുമാറാത്തതിനാൽ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.