മാസ്ക് ധരിക്കാതെ സ്ഥാപനത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു; തടഞ്ഞതിന് മർദ്ദനം

കുവൈറ്റ് സിറ്റി : മാസ്ക് ധരിക്കാതെ കുവൈത്തിലെ ഒരു സഹകരണ സ്ഥാപനത്തിലേക്ക് കയറാൻ ശ്രമിച്ചയാളെ സ്ഥാപനത്തിലെ തൊഴിലാളി തടഞ്ഞു. ഇതിൽ പ്രകോപിതനായി അയാൾ ഈജിപ്തുകാരനായ തൊഴിലാളിയെ മർദ്ദിച്ചു.

ആഭ്യന്തരമന്ത്രാലയത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. മാസ്ക് ധരിക്കാതെ കടകളിലേക്ക് പ്രവേശിക്കുന്നതിന് മന്ത്രിസഭാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് വന്ന പ്രതിയെ റിസപ്ഷനിൽ ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ സ്വദേശി തടഞ്ഞപ്പോൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് സുരക്ഷാസേനക്ക് ലഭിച്ച വിവരം. പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചു.