പുതുക്കിയ ഡ്രൈവിംഗ് ലൈസൻസുകൾ ശനിയാഴ്ച മുതൽ നൽകും

കുവൈറ്റ് സിറ്റി :കുവൈത്തിൽ പുതുക്കിയ ഡ്രൈവിംഗ് ലൈസൻസുകളുടെ വിതരണം ശനിയാഴ്ച ആരംഭിക്കും എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 11 മുതൽ ഓൺലൈൻ സേവനത്തിലൂടെ പുതുക്കിയ ഡ്രൈവിംഗ് ലൈസൻസുകളാണ് വിതരണം ചെയ്യുന്നത്. ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയവർ അൽ- നാസറിലെ സ്പോർട്സ് ക്ലബ്ബിൽ എത്തിച്ചേരണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് ലൈസൻസുകൾ വിതരണം ചെയ്യുക.