ഫർവാനിയ കോപ്പറേറ്റീവ് സൊസൈറ്റിയിലെ 10 തൊഴിലാളികൾക്ക് കോവിഡ്

കുവൈത്ത് സിറ്റി: ഫർവാനിയയിലെ കോപ്പറേറ്റീവ് സൊസൈറ്റിയിലെ 10 തൊഴിലാളികൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 50 തൊഴിലാളികളിൽ നടത്തിയ റാൻഡം ടെസ്റ്റിലാണ് 10 തൊഴിലാളികൾക്ക് കോവിഡ് 19 പോസിറ്റീവ് ഫലം വന്നത്.

ഇന്നു രാത്രി 11 മണിയോടുകൂടി സ്ഥാപനം അടച്ചു പൂട്ടുകയും അണുവിമുക്തമാക്കിയതിന് ശേഷം നാളെ രാവിലെ 7 മണിയോടുകൂടി പ്രവർത്തനം പുനരാരംഭിക്കുമെന്നും സ്ഥാപന അധികാരികൾ അറിയിച്ചു. കൂടാതെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട കാര്യങ്ങൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.