കുവൈറ്റിൽ ഇന്ന് രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തി നേടിയവർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് 562 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോൾ 1473 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്. എന്നാൽ രാജ്യത്ത് ഇന്ന് ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 236 ആയി. നിലവിൽ 12462 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 184 പേര് ഗുരുതരാവസ്ഥയിലാണ്.

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 29921 ആണ്. ഇതിൽ 17223 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ച 99 പേർ ഇന്ത്യക്കാരാണ്.