72 മണിക്കൂറിനുള്ളിൽ കുവൈറ്റിൽ 5 പ്രവാസി ആത്മഹത്യ

കുവൈറ്റ് സിറ്റി: കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ കുവൈറ്റിൽ അഞ്ചു പ്രവാസി ആത്മഹത്യ റിപ്പോർട്ട് ചെയ്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ പ്രതിസന്ധിയാണ് പ്രവാസി ആത്മഹത്യ ഗണ്യമായി കൂടുന്നതിന്റെ കാരണം എന്നതാണ് ഇപ്പോഴത്തെ വിലയിരുത്തൽ. രണ്ടു ദിവസത്തിനുള്ളിൽ രണ്ട് നേപ്പാളി സ്വദേശികളും 3 ഇന്ത്യക്കാരും ആണ് ആത്മഹത്യ ചെയ്തത്.

അവസാനമായി റിപ്പോർട്ട് ചെയ്തത് ഒരു ഇന്ത്യൻ വീട്ടുജോലിക്കാരിയുടെ ആത്മഹത്യയാണ്. സാൽവയിൽ ജോലിചെയ്യുന്ന വീട്ടിൽ ബെഡ്ഷീറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. നാട്ടിൽ ഉണ്ടായ പ്രശ്നമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് വീട്ടുടമസ്ഥൻ പോലീസിന് നൽകിയ മൊഴി. മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് കൈമാറി.