സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രദേശങ്ങളിൽ മാധ്യമങ്ങൾക്കും ‘സമ്പൂർണ ലോക്ക്’

കുവൈറ്റ് സിറ്റി: കുവൈറ്റിൽ രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്ന സമ്പൂർണ ലോക്ക് ഡൗൺ പ്രദേശങ്ങളിൽ മാധ്യമങ്ങൾക്കും വിലക്ക്. സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ 5 പ്രദേശങ്ങളിലേയും പ്രവേശന കവാടങ്ങളിൽ സുരക്ഷാസേന പരിശോധന കർശനമാക്കിയിരിക്കുകയാണ്. ആയതിനാൽ പെർമിറ്റ് ഇല്ലാത്ത ആരെയും തന്നെ ഉള്ളിലേക്ക് കടത്തി വിടുന്നില്ല. ഇതിൽ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു.

എന്നാൽ മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം പുറംലോകമറിയാതാകുന്നു. നിരവധി തൊഴിലാളികളാണ് മഹബൗള, ജെലീബ്, അൽ ഷുയൂഖ് എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നത്. ഭക്ഷണവും ശമ്പളവുമില്ലാതെ ഇവർ ദുരിതത്തിൽ ആണെന്നുള്ള നിരവധി പരാതികളാണ് ലഭിക്കുന്നുത്. മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ഇവരുടെ പരാതികൾ അധികാരികളിൽ എത്തുന്നില്ല. സുരക്ഷാസേന യാതൊരു ഇളവും മാധ്യമപ്രവർത്തകർക്ക് നൽകുന്നില്ല.