കുവൈത്തിലെ എക്സ്ചേഞ്ച് കമ്പനികളിൽ പ്രവാസികളുടെ വൻ തിരക്ക്

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം എക്സ്ചേഞ്ച് കമ്പനികളിൽ പ്രവാസികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്ന ഭാഗിക ലോക്ക് ഡൗണിന്റെ പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയുണ്ടായിരുന്നു. ആയതിനാൽ പ്രവാസികളും കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചിരുന്നു. ഇതേതുടർന്നാണ് ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ എക്സ്ചേഞ്ച് കമ്പനികളിൽ വൻതിരക്ക് അനുഭവപ്പെട്ടത്.

ഇന്ത്യക്കാർ അടക്കം ഒട്ടനവധി പേർ അവരുടെ അവസരത്തിനായി മണിക്കൂറുകളോമാണ് കാത്തുനിന്നത്. സർക്കാർ നിർദ്ദേശിച്ച കൊറോണ വ്യാപന പ്രതിരോധ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് എക്സ്ചേഞ്ച് കമ്പനികൾ പണമിടപാടു നടത്തിയത്. കൂടാതെ ഒരു ദിവസത്തിനുള്ളിൽ 90 ശതമാനത്തിലധികം പണമിടപാട് നടത്തിയതായും എക്സ്ചേഞ്ച് കമ്പനികൾ അറിയിച്ചു.