“പി സി ആർ ടെസ്റ്റുകൾ നിർത്തിയിട്ടില്ല ” ;കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: കൊറോണ പരിശോധനയ്ക്കായുള്ള പിസിആർ ടെസ്റ്റ് നിർത്തി വെച്ചിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. മുൻപ് തീരുമാനിച്ച രീതിയിൽ തന്നെ രണ്ട് ഘട്ടങ്ങളിലായാണ് ടെസ്റ്റുകൾ നടത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു.

ഇത്തരം ടെസ്റ്റുകൾ കുവൈറ്റിൽ നിർത്തിവെച്ചു എന്ന മാധ്യമ റിപ്പോർട്ടുകൾക്കെതിരെ പ്രതികരിക്കവേയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള മഹാമാരിയായ കൊറോണയെ കുറിച്ച് ശാസ്ത്രീയമായ അറിവുകൾ ഇല്ലാതെ ഇതു സംബന്ധിച്ച പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ മന്ത്രാലയം താക്കീത് നൽകി. കൂടാതെ ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് പിസിആർ ടെസ്റ്റുകൾ നടത്തുക എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.