ലോക്ക് ഡൗൺ പ്രദേശത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: ലോക്ക് ഡൗൺ പ്രദേശമായ ഹവല്ലിയിൽ നിന്നും കടന്നു കളയാൻ ശ്രമിച്ച രണ്ട് പ്രവാസികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയം സെക്യൂരിറ്റി മീഡിയയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.

അറബ് ദേശീയതയിലുള്ള രണ്ടു പേരെയാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ഒരാൾ ഹവല്ലി മേഖലയിലെ വെയിലിൽ നിന്ന് ചാടുകയും, ഇയാളുടെ സുഹൃത്തുമായി വാഹനത്തിൽ കടന്നു കളയാൻ ശ്രമിക്കവെയാണ് സുരക്ഷാ സംഘം സാഹസികമായി ഇവരെ പിടികൂടിയത്. രണ്ടു പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ ആരംഭിച്ചു.