കോവിഡ്: ജപ്പാനിൽ നിന്ന് മരുന്നുകൾ അടുത്തയാഴ്ച്ച കുവൈറ്റിൽ എത്തും

കുവൈത്ത് സിറ്റി: ആഗോള മഹാമാരിയായ കോവിഡ് 19 ന്റെ ചികിത്സക്കായുള്ള കൊറോണ മരുന്നുകൾ അടുത്ത ആഴ്ച ജപ്പാനിൽ നിന്ന് കുവൈറ്റിൽ എത്തും. അവിഗാൻ കോവിഡ് 19 എന്നതാണ് മരുന്നിന്റെ പേര്.

ജപ്പാനിൽ നിന്നുള്ള മരുന്നുകളുടെ ആദ്യ കപ്പൽ ചരക്കുകൾ അടുത്ത ആഴ്ചയോടെ കൂടി കുവൈത്തിൽ എത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നടത്തിയ ക്ലിനിക്കൽ പരിശോധനകളിൽ പോസിറ്റീവ് ഫലം കാണിച്ച മരുന്നുകളാണ് കുവൈത്തിലേക്ക് എത്തിക്കുന്നത്.