കോവിഡ് 19: കുവൈറ്റിൽ രോഗികളുടെ എണ്ണം കുറയുന്നു;ഇന്ന് 487 പോസിറ്റീവ് കേസുകൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് 487 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 1005 പേർക്ക് ഇന്ന് കോവിഡിൽ നിന്നും മുക്തി നേടാനായി. 19282 പേരാണ് ഇതുവരെ രാജ്യത്തെ കോവിഡിൽ നിന്നും മുക്തി നേടിയത്.

നിലവിൽ 11595 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 180 പേർ ഗുരുതരാവസ്ഥയിൽ ആണ്. കൂടാതെ ഇന്ന് പത്ത് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 254 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ ഇന്ത്യക്കാരാണ്. 31131 പേർക്കാണ് രാജ്യത്ത് ആകെ രോഗബാധ സ്ഥിരീകരിച്ചത്.