കുവൈറ്റിലെ ടാക്സി സർവീസുകൾ വൻ നഷ്ടത്തിൽ

കുവൈത്ത് സിറ്റി : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കുവൈറ്റിലെ ടാക്സി സർവീസുകൾ വൻ നഷ്ടത്തിൽ. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണുകൾ കനത്ത തിരിച്ചടിയാണ് ടാക്സി സർവീസുകൾക്ക് വരുത്തിയത്. മൂന്ന് മാസത്തിനിടയിൽ 32 ദശലക്ഷം ദിനാറിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗണിൽ പൊതു ഗതാഗതത്തിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. രണ്ടാം ഘട്ടത്തിലെ ഭാഗിക ലോക്ക് ഡൗണിലും പൊതു ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് നിശ്ചിത യാത്രക്കാർക്ക് മാത്രമാണ് ഗതാഗതം അനുവദിച്ചിട്ടുള്ളത്.

ഈ സാമ്പത്തിക പ്രതിസന്ധിയിൽ വായ്പാ തിരിച്ചടവും ഓഫീസുകളുടെ വാടകയും അടയ്ക്കാൻ ബുദ്ധിമുട്ടിലായതിനെ തുടർന്ന് ചിലർ ഈ മേഖല തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.