കല കുവൈറ്റ്‌ ചാർട്ടേഡ് വിമാനം 12ന് കൊച്ചിയിലെത്തും

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഏർപ്പെടുത്തുന്ന ചാർട്ടേഡ് ആദ്യവിമാനം ജൂൺ 12 ന് കൊച്ചിയിലെത്തും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ വിവിധ കാരണങ്ങളാൽ കുവൈറ്റിൽ കുടുങ്ങിപ്പോയി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായാണ് കല കുവൈറ്റ് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയത്. കുവൈറ്റ് ഏവിയേഷനുമായി സഹകരിച്ചാണ് വിമാന സർവീസുകൾ ഒരുക്കിയിട്ടുള്ളത്.

http://kalakuwait.com/charteredflight എന്ന വെബ്സൈറ്റ് പോർട്ടലിലൂടെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റിൽ നിന്ന് രോഗികൾ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിൽ വന്ന വിസാ കാലാവധി കഴിഞ്ഞവർ, വിവിധ പരീക്ഷകൾക്കായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എന്നീ മുൻഗണന പ്രകാരമാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത് .