നാളെ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് 4 വിമാനങ്ങൾ

ബുധനാഴ്ച കുവൈത്തിൽ നിന്ന് 4 വിമാനങ്ങൾ. എയർ ഇന്ത്യ വിമാനം കോഴിക്കോട്ടേക്ക് പറക്കുമ്പോൾ പൊതുമാപ്പിൽ രജിസ്റ്റർ ചെയ്തവരുമായി 3 വിമാനങ്ങൾ സർവീസ് നടത്തും. കുവൈത്ത് എയർവെയ്‌സ് വിമാനത്തിലാണ് പൊതുമാപ്പുകരെ കൊണ്ടുപോകുന്നത്.

ആദ്യവിമനം 9 മണിക്ക് കുവൈത് – ഹൈദരാബാദ് വഴി കണ്ണൂരിലേക്ക്. രണ്ടാമത്തെ വിമാനം 10 മണിക്ക് കുവൈത് – ഗയ വഴി ഭുവനേശ്വരിലേക്ക്. 11മണിക്ക് പുറപ്പെടുന്ന വിമാനം കുവൈത് – ഡൽഹി വഴി ഇൻഡോറിലുമെത്തും.