കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് 27 വിമാന സർവീസുകൾ

കുവൈറ്റ് സിറ്റി: കൊറോണ വ്യാപനത്തിൽ നിന്ന് രാജ്യം കര കയറുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും പഴയ പടിയാകുന്നു. 5416 കളുമായി 27 വിമാന സർവീസുകളാണ് ഇന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 22 ഫ്ളൈറ്റുകളിൽ ആയി 4475 യാത്രക്കാർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നു.

ഇന്നത്തെ 27 വിമാന സർവീസുകളിൽ കൂടുതൽ വിമാന സർവീസുകളും ഈജിപ്തിലേക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടാതെ കയ്‌റോ, സുഹാഗ്, എത്യോപ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കും ഇന്ന് കുവൈറ്റിൽ നിന്ന് പ്രവാസികളുമായി വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.