കുവൈറ്റിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേർഡ് വിമാനം നാളെ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനം നാളെ പുറപ്പെടും. കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് ആദ്യഘട്ട വിമാനം സർവീസ് നടത്തുന്നത്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷനും ITL വേൾഡ് ട്രാവൽ കമ്പനിയും സംയുക്തമായാണ് ചാർട്ടേർഡ് വിമാന സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികൾ, രോഗികൾ, വിസ കാലാവധികഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ, വിവിധ പരീക്ഷകൾക്കായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.