ഖത്തർ അമീറിന് ഊഷ്‌മള സ്വീകരണം

കുവൈത്ത് സിറ്റി :സൗഹൃദസന്ദർശനത്തിനായി കുവൈത്തിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ അഹ്മദ് അൽ താനിയെ അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സ്വീകരിച്ചു. ബയാൻ പാലസിൽ വെച്ചായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. മേഖലയെ ബാധിക്കുന്ന വിവിധ വിഷയങ്ങളും ഖത്തറും കുവൈത്തും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ വിഷയമായി. കിരീടാവകാശി ഷെയ്ഖ് നവാഫ്‌ അൽ അഹ്മദ് ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്, തുടങ്ങിയവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കാളികളായി.