കുവൈറ്റിലെ സ്കൂളുകളുടെ പുനരധിവാസത്തിന് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നു

കുവൈറ്റ് സിറ്റി: അടുത്ത അധ്യയന വർഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സ്കൂളുകൾ തുറക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള 956 സ്കൂളുകളുടെ പുനരധിവാസ നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കാൻ വിദ്യാഭ്യാസ മേഖലകളിലുള്ള സൂപ്പർവൈസർ മാരെ ചുമതലപ്പെടുത്തി. ഇതിന്റെ മുന്നോടിയായി കുവൈത്തിലെ സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള അണുനശീകരണ പ്രവർത്തികൾ ആരംഭിച്ചു.

സ്കൂളുകൾ പുനരാരംഭിക്കുന്നുതിനായി വിവിധ വശങ്ങളിൽ നിന്നുള്ള വിശദമായ സമയ രൂപരേഖ തയ്യാറാക്കി നൽകണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. സഅദ് അൽ ഹർബി ആവശ്യപ്പെട്ടു