നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഓഗസ്റ്റ് അവസാനത്തോടുകൂടി തിരിച്ചെത്താം

കുവൈറ്റ് സിറ്റി: കൊറോണ വ്യാപനത്തെ തുടർന്ന് വിവിധ കാരണങ്ങളാൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഓഗസ്റ്റ് അവസാനത്തോടുകൂടി കുവൈറ്റിലേക്ക് തിരിച്ചെത്താം. രാജ്യത്ത് നിലവിൽ നടപ്പാക്കുന്ന ഭാഗിക ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടം കൂടി പൂർത്തിയാകുമ്പോൾ രാജ്യത്തിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയും എന്നാണ് അധികാരികൾ വിശ്വസിക്കുന്നത്.

ഭാഗിക ലോക്ക് ഡൗണിന്റെ അഞ്ചാംഘട്ടതോടുകൂടി വിമാന സർവീസുകൾ പൂർണമായും പുനരാരംഭിക്കാൻ സാധിക്കും. അഞ്ചു ലക്ഷത്തോളം ആളുകളാണ് രാജ്യത്തേക്ക് മടങ്ങാൻ ഉള്ളത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.