കോവിഡ് 19: മലപ്പുറം സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി : കോവിഡ് 19 ബാധിച്ച് കുവൈത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ഈസ്റ്റ് കോഡൂർ സ്വദേശി സൈതലവി (57) ആണ് മരിച്ചത്. ഫർവാനിയ ഷിഫ അൽ ജസീറ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സെയ്തലവി രണ്ടാഴ്ചയിലേറെയായി കോവിഡ് 19 ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഫർവാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ :ഫാത്തിമ മക്കൾ: മുഹമ്മദ് ഹസല്ലുള്ള, ഇർഫാൻ അഹ്മദ്, ഉമറുൽ ഫാറൂഖ്