കുവൈത്തിൽ പള്ളികൾ തുറക്കുന്നു ; ആവശ്യക്കാർക്കായി 100 ചെമ്മരിയാടുകളെ സംഭാവന നൽകി ചാരിറ്റബിൾ സൊസൈറ്റികൾ

കുവൈറ്റ് സിറ്റി: രാജ്യത്ത് നടപ്പാക്കുന്ന ഭാഗിക ലോക്ക് ഡൗണിന്റെ ഭാഗമായി പള്ളികൾ ഇന്നു മുതൽ വിശ്വാസികൾക്കായി തുറന്നു നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ചാരിറ്റബിൾ സൊസൈറ്റികൾ 100 ചെമ്മരിയാടുകളെ സംഭാവന ചെയ്തു. ആടുകളുടെ ഇറച്ചി ആവശ്യക്കാർക്ക് വിതരണം ചെയ്യും.
ഈ ദിവസം കുവൈത്തിന്റെ ചരിത്രത്തിൽ ഇടം നേടുമെന്നും ഈയൊരു അനുഗ്രഹത്തിന് ദൈവത്തിനോട് നന്ദി അറിയിക്കുന്നതായും ഡോ. ഖാലിദ് അൽ മത്കൗർ പറഞ്ഞു.