ലോക്ക് ഡൗണിൽ നാട്ടിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകരെ നാളെ മുതൽ തിരികെ എത്തിക്കും

കുവൈറ്റ് സിറ്റി : കൊറോണാ വ്യാപനം മൂലം പ്രഖ്യാപിച്ച ലോക്ക് ഡൗണിനു മുന്നേ നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാത്ത ആരോഗ്യ പ്രവർത്തകരെ നാളെ മുതൽ തിരിച്ചെത്തിക്കും എന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 322 ആരോഗ്യപ്രവർത്തകരമായുള്ള ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ പുലർച്ചെ 4 30ന് പുറപ്പെടും. നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി കുവൈറ്റ് എയർവെയ്സ്ന്റെ വിമാനത്തിലാണ് ആരോഗ്യ പ്രവർത്തകരെ തിരിച്ചെത്തിക്കുക.

അടുത്ത ദിവസം കോഴിക്കോട് നിന്നും ശനിയാഴ്ച കൊച്ചിയിൽ നിന്നും മറ്റു രണ്ടു സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.