750 തടവുകാർ അമീരി കാരുണ്യം മുഖേനെ ജയിൽ മോചിതരാകും.

കുവൈത്ത് സിറ്റി :”അമീരി കാരുണ്യം”പ്രകാരം കുവൈത്തിൽ ഈ വർഷം 750 തടവുകാർക്ക് മോചനം ലഭിച്ചേക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ജയിൽ മോചിതരാകുന്ന തടവുകാരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. കഴിഞ്ഞ വർഷം 2280 പേർ ഇത് പ്രകാരം മോചിതരായിരുന്നു. കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് അമീരി കാരുണ്യം പദ്ധതി പ്രഖ്യപിക്കുക. ശിക്ഷ യിളവ് ലഭിക്കേണ്ട അന്തിമ പട്ടികക്കാരുടെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം ശേഖരിച്ചു തുടങ്ങി. വൈകാതെ തുടർ നടപടികൾക്കായി അമീരി ദിവാനിയയ്ക്ക് കൈമാറും. സ്വദേശികളും വിദേശികളും ഇളവിന് അർഹത ലഭിച്ചവരിൽ ഉണ്ടാകാറുണ്ട്. തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവർക്ക് ഇളവ്‌ ലഭിക്കാറില്ല. തടവുകാലത്തെ നല്ലനടപ്പുൾപ്പെടെ മാനദണ്ഡമാക്കിയാണ് ശിക്ഷായിളവ് നൽകുന്നത്.