കുവൈത്തിൽ ഇന്ന് 1126 പേർ രോഗമുക്തി നേടി; 683 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിലെ രോഗ മുക്തരുടെ എണ്ണം കൂടുന്നു. ഇന്ന് മാത്രം 1126 പേർ കോവിഡ് 19 രോഗബാധയിൽ നിന്നും മുക്തി നേടി. അതേസമയം 683 പേർക്കാണ് എന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 33823 ആണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ ഇന്ത്യക്കാരാണ്. രാജ്യത്ത് ഇന്ന്
രണ്ടു പേർ കൊറോണ രോഗ ബാധയെ തുടർന്ന് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 275 ആയി. നിലവിൽ 10260 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 193 പേർ ഗുരുതരാവസ്ഥയിൽ ആണ്. ഇതുവരെ 23,288 പേർക്ക് രോഗ മുക്തി നേടാനായി.