ഓയിൽ മേഖലയിൽ പ്രവാസി നിയമനം നിർത്തുന്നു

കുവൈത്ത് സിറ്റി : കുവൈത്തിലെ ഓയിൽ മേഖലയിൽ പ്രവാസി നിയമനം നിർത്തുമെന്ന് പെട്രോളിയം മന്ത്രി ഡോ. ഖാലിദ് അൽ ഫദൽ പറഞ്ഞു. പാർലമെന്റ് യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെപിസിയിലും മറ്റു അനുബന്ധ കമ്പനികളിലും 2020-21 വർഷക്കാലയളവിൽ പ്രവാസികളെ നിയമിക്കില്ല. കൂടാതെ സ്പെഷ്യൽ കരാറുകൾ വെട്ടിക്കുറയ്ക്കും എന്നും മന്ത്രി അറിയിച്ചു.

കുവൈത്തിലെ പ്രധാന വരുമാനമാർഗ്ഗം പെട്രോളിന്റെ കയറ്റുമതിയാണ്. കൊറോണ പശ്ചാത്തലത്തിൽ എണ്ണ വില കുറഞ്ഞത്തിന്റെ സാഹചര്യത്തിൽ മറ്റു സ്വകാര്യ മേഖലയെ സംരക്ഷിക്കുന്ന വിധത്തിൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.