കുവൈത്തിൽ കർഫ്യൂ ഏരിയകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ നാടുകടത്താൻ നീക്കം

കുവൈറ്റ് സിറ്റി: രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രവാസികളെ നാടുകടത്താൻ നീക്കമുണ്ടെന്ന് സുരക്ഷാസേന അറിയിച്ചു.

മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണുള്ള പ്രദേശങ്ങളിലെല്ലാം കർശന പരിശോധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുകൂടാതെ ഹവല്ലി ഗവർണർ അഹ്മദ് അൽ നവാഫിന്റെയും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഫറാഖ് അൽ സോബ്ബിയുടെയും നേതൃത്വത്തിൽ സെക്യൂരിറ്റി പോയിന്റുകളിൽ പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്.