കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം കരിമണൽ സ്വദേശി ശ്രീ മുരളി (58) ആണ് മരിച്ചത്. താമസസ്ഥലത്തു വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലാലി മകൾ :അഭിരാമി.