കല കുവൈറ്റ് ചാർട്ടേഡ് വിമാനം ഇന്ന് കൊച്ചിയിലേക്ക് പുറപ്പെടും

കുവൈറ്റ് സിറ്റി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കല കുവൈറ്റ് ഏർപ്പെടുത്തിയ പ്രത്യേക ചാർട്ടേഡ് വിമാനം ഇന്ന് വൈകിട്ട് കൊച്ചിയിലേക്ക് പുറപ്പെടും. 322 യാത്രക്കാരുമായയാണ് കലാ കുവൈത്തിന്റെ ആദ്യ വിമാനം കൊച്ചിയിലേക്ക് പറക്കുന്നത്. ഗർഭിണികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ, വിവിധ പരീക്ഷക്കായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എന്ന മുൻഗണനാ ക്രമത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തത്.

കല കുവൈത്ത് രജിസ്ട്രേഷൻ പോർട്ടലിൽ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങാനായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. ആയതിനാൽ കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്താനുള്ള നടപടികൾ തുടരുകയാണെന്ന് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ ചെറിയാൻ അറിയിച്ചു.