പ്രവാസി ഡോക്ടർമാരെ കുവൈത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ

കുവൈറ്റ് സിറ്റി: പ്രവാസി ഡോക്ടർമാരെ കുവൈറ്റിലേക്ക് എത്തിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ. ഇതുസംബന്ധിച്ച് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പ്രവാസി ഡോക്ടർമാരുടെ ലിസ്റ്റ് ആശുപത്രികൾ ആരോഗ്യ മന്ത്രാലയത്തിന്റെ ടെക്നിക്കൽ ഡിപ്പാർട്ട്മെന്റി ലേക്ക് കൈമാറിയിട്ടുണ്ട്. ലിസ്റ്റിൽ ഡോക്ടർമാരുടെ പേര്, സ്പെഷ്യലൈസേഷൻ, സിവിൽ ഐഡി നമ്പർ, പാസ്പോർട്ട് നമ്പർ, റസിഡൻസി പെർമിറ്റ്, എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പ്രവാസി ഡോക്ടർമാരെ ജൂലൈ പകുതിയോ ഓഗസ്റ്റ് ആദ്യവാരമോ കുവൈത്തിലേക്ക് എത്തിക്കാനുള്ള നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.