കൊറോണ ബാധിച്ച് കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റ് സിറ്റി: കോവിഡ് 19 രോഗം ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി പാട്രിക് ഡിസൂസ (59) ആണ് മരിച്ചത്. രണ്ടാഴ്ചയായി കൊറോണ ബാധിച്ച് മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അൽ ഹാജരി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ :സ്റ്റെല്ല