കഴിഞ്ഞദിവസം തിരിച്ചെത്തിയ ആരോഗ്യ പ്രവർത്തകരിൽ മൂന്ന് പേർക്ക് കൊവിഡ്

കുവൈറ്റ് സിറ്റി : കഴിഞ്ഞദിവസം കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് തിരിച്ചെത്തിയ ആരോഗ്യപ്രവർത്തകരിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം കൊച്ചിയിൽ നിന്ന് കുവൈറ്റ് എയർവേയ്സിൽ തിരിച്ചെത്തിയ 322 പ്രവാസി ആരോഗ്യപ്രവർത്തകർക്കിടയിലെ മൂന്ന് നഴ്സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൂടെ യാത്ര ചെയ്ത മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ജാബർ അൽ അഹമ്മദിലെ ഒരു കെട്ടിടത്തിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

അദാൻ, സബാഹ് ആശുപത്രികളിലെ സ്റ്റാഫ് നേഴ്സുകളാണ് രോഗം സ്ഥിരീകരിച്ച മൂന്നുപേർ. ഇവരെ ജാബിർ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി.