സർക്കാർ സംരക്ഷിക്കുന്ന ചെടികളെ പിഴുത് മാറ്റിയാൽ 5000 ദിനാർ പിഴ.

കുവൈത്ത് :സർക്കാർ സംരക്ഷിക്കുന്ന ചെടികളും പൂവുകളും, നശിപ്പിക്കാനോ, ചെടികളിലെ പൂക്കൾ പറിക്കാനോ ശ്രമിച്ചാൽ 5000ദിനാർ പിഴ ഈടാക്കും. ഇതുസംബന്ധിച്ച നിയമം പരിസ്ഥിതി പബ്ലിക് സമിതി പുറത്ത് വിട്ടു. സംരക്ഷിത മേഘലകളിൽ മാലിന്യനിക്ഷേപം നടത്തുന്നവരിൽ നിന്നും 500 ദിനാർ പിഴ ഈടാക്കും. ഉത്തരവ് നടപ്പാക്കുന്നതിന് വേണ്ടി ഉന്നത സമിതി കർശനമായ നിരീക്ഷണം നടത്തും. സബാഹ് അൽ അഹ്മദ്, ജഹ്‌റ തുടങ്ങിയ സ്ഥലങ്ങളിലെ നാച്യുറൽ റിസേർവ് കേന്ദ്രങ്ങളിൽ അതിക്രമിച്ചു കയറിയാലും ശക്തമായ ശിക്ഷ നടപടികൾ ഉണ്ടാകുമെന്നും നിയമത്തിൽ പ്രസ്താവിക്കുന്നു.