650 പ്രവാസി നഴ്സുമാർ കുവൈറ്റിൽ എത്തും

കുവൈറ്റ് സിറ്റി: 650 പ്രവാസി നഴ്സുമാർ കുവൈറ്റിലേക്ക് തിരിച്ചെത്തും. 350 പ്രവാസി നഴ്സുമാർ കഴിഞ്ഞ ദിവസം എത്തിയതായും ബാക്കി 300 നഴ്സുമാർ ഇന്ന് കുവൈറ്റിലേക്ക് എത്തുമെന്നുമാണ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബേസിൽ അൽ സബാഹ്, അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റെഡ എന്നിവർ അറിയിച്ചത്.

ഇവരെ പബ്ലിക്, ഫീൽഡ് ഹോസ്പിറ്റലുകളിലെ കൊറോണ വാർഡുകളിൽ ആയിരിക്കും നിയമിക്കുക. നിലവിൽ ഇവരെ ജാബർ അൽ അഹമ്മദിൽ ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ താമസസ്ഥലത്താണ് പാർപ്പിക്കുന്നത്. കൊറോണ പരിശോധന നടത്തിയ ശേഷം ഫലം നെഗറ്റീവ് ആയവരെ സ്വന്തം സ്ഥലത്തേക്ക് മറ്റും.