സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രദേശത്ത് ഭക്ഷണ കിറ്റ് വിതരണം ചെയ്തു

കുവൈറ്റ് സിറ്റി : സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കുന്ന ഖൈത്താനിലെ പ്രദേശങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഖൈത്താൻ പ്രദേശങ്ങളിലെ സുരക്ഷ ചുമതലയുള്ള നാഷണൽ ഗാർഡ്ന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണ കിറ്റുകൾ നിവാസികൾക്കായി വിതരണം ചെയ്തത്.

വിവിധതരം അവശ്യ ഭക്ഷണ ഉൽപ്പന്നങ്ങൾ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ഗാർഡിന്റെ ഹൈക്കമാൻഡിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇത്തരമൊരു മാനുഷിക പ്രവൃത്തി നടത്തിയതെന്ന് നാഷണൽ ഗാർഡ് ബ്രിഗേഡിയർ റിയാസ് മുഹമ്മദ് തവാരി പറഞ്ഞു.