അബു ഫതിറ കോ-ഓപ്പറേറ്റീവിലെ 8 തൊഴിലാളികൾക്ക് കൊറോണ സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിലെ അബു ഫതിറ കോ-ഓപ്പറേറ്റീവിലെ 8 തൊഴിലാളികൾക്ക് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. കോപ്പറേറ്റീവിലെ 100 അസോസിയേഷൻ തൊഴിലാളികളിൽ നടത്തിയ കൊറോണ പരിശോധനയിലാണ് എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗം ബാധിച്ചവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കോപ്പറേറ്റീവ് അടച്ചിടുന്നില്ലെന്നും ദിവസേനയുള്ള അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി സ്ഥാപനം പ്രവർത്തിക്കുമെന്നും അധികാരികൾ വ്യക്തമാക്കി.