കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ 99 ദിനാറിൽ ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തുന്നു

കുവൈറ്റ് സിറ്റി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് 99 ദിനാറിന് കോഴിക്കോട്ടേക്ക് കെ കെ എം എ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നു. ജൂൺ 18 നും 24 നും ഇടയിലുള്ള ദിവസത്തേക്കാണ് വിമാന സർവീസ് ഷെഡ്യൂൾ ചെയ്യുന്നത്. ഈ കാലയളവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ http://tiny.cc/kkma എന്ന വെബ്സൈറ്റ് പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യണം.

രോഗികൾ, പ്രായമായവർ, ഗർഭിണികൾ, വിസാ കാലാവധി കഴിഞ്ഞവർ എന്നിവർക്കാണ് മുൻഗണന നൽകുന്നത്. ഇതിനകം തന്നെ കെ കെ എം എ ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനം വഴി നിരവധി യാത്രക്കാരാണ് കൊച്ചി- കണ്ണൂർ ഫ്ളൈറ്റുകളിൽ നാട്ടിലെത്തിയത്.