ഓൺലൈനിലൂടെ 6000 പേർ ഡ്രൈവിംഗ് ലൈസൻസ് പുതുക്കി

കുവൈറ്റ് സിറ്റി : ഓൺലൈൻ സംവിധാനത്തിലൂടെ കുവൈറ്റിൽ 6000 പേർ ഡ്രൈവിംഗ് ലൈസൻസ് പുതുക്കി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരം 60% പ്രവാസികളും 40% സ്വദേശികളുമാണ് ലൈസൻസ് പുതുക്കി വാങ്ങിയത്. കൊറോണ വ്യാപനത്തെ തുടർന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ തിരക്ക് ഒഴിവാക്കാനായാണ് ആഭ്യന്തരമന്ത്രാലയം ലൈസൻസ് പുതുക്കുന്നതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ഈ സംവിധാനത്തിലൂടെ വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ ജനങ്ങൾക്ക് ലൈസൻസ് പുതുക്കാൻ സാധിച്ചു.

ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ലൈസൻസ് കാലാവധി കഴിഞ്ഞതിന്റെ പേരിൽ ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകരുതെന്നും കൂടാതെ ലൈസൻസ് കാലാവധി പ്രവാസികൾക്ക് ഒരു വർഷത്തിനു പകരം മൂന്ന് വർഷവും സ്വദേശികൾക്ക് 10 വർഷവും ആയിരിക്കുമെന്നും ട്രാഫിക് ആൻഡ് ഓപ്പറേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ജമാൽ അൽ സയേഖ് പറഞ്ഞു.