ഹവല്ലിയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നീക്കാൻ സാധ്യത

കുവൈറ്റ് സിറ്റി: രാജ്യത്ത് നിലവിൽ നടപ്പാക്കുന്ന ഭാഗിക ലോക്ക് ഡൗണിന്റെ ആദ്യഘട്ടം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഹവല്ലിയെ സമ്പൂർണ്ണ ലോക്ഡൗണിൽ നിന്ന് നീക്കാൻ സാധ്യത. എന്നാൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കുന്ന ജലീബ്, മഹബൗള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരും.

ഈ മാസം 21 നു ഭാഗിക ലോക്ക് ഡൗണിന്റെ രണ്ടാംഘട്ടം ആരംഭിക്കും. ഇതിൽ നിലവിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കുന്ന അഞ്ച് പ്രദേശങ്ങളിലെ കൊറോണ വ്യാപന സ്ഥിതി കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കൊണ്ടുവരാനും ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ രോഗവ്യാപനത്തിന്റെ തോത് പരിശോധിച്ചപ്പോൾ ജലീബിലും, മഹബൗളയിലും സ്ഥിതി രൂക്ഷമായി തുടരുകയാണെന്നും എന്നാൽ ഹവല്ലിയിൽ രോഗവ്യാപനം മികച്ച രീതിയിൽ തന്നെ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.