ഫർവാനിയ കോർപ്പറേറ്റിവിലെ 42 ജീവനക്കാർക്ക് കോവിഡ്

കുവൈത്ത് സിറ്റി : കുവൈറ്റിലെ ഫർവാനിയ കോപ്പറേറ്റീവ് സ്റ്റോറിലെ 42 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥാപനത്തിലെ 235 തൊഴിലാളികൾക്കിടയിൽ നടത്തിയ കൊറോണ പരിശോധനയിലാണ് 42 പേർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അണുവിമുക്ത പ്രവർത്തനങ്ങൾക്കായി സ്ഥാപനം ഒരു ദിവസം അടച്ചിടും. പിന്നീട് സുരക്ഷാ മാനദണ്ഡങ്ങളോടുകൂടി പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു