2019 മീറ്റർ നീളമുള്ള ഭീമൻ പതാക ഒരുക്കി ഗിന്നസിൽ കയറാൻ കുവൈത്ത്

ഗിന്നസിൽ കയറാൻ കുവൈത്ത്
കുവൈത്ത് സിറ്റി : 2019 മീറ്റർ നീളമുള്ള ഭീമൻ പതാക ഉയർത്തി ഗിന്നസ് ബുക്കിൽ കയറാൻ ഒരുങ്ങുകയാണ് കുവൈത്ത്. ദേശീയ -വിമോചന ദിനത്തിന്റെ ഭാഗമായാണ് ഈ പതാക ഉയർത്തുക. നാലായിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ഈ ഭീമനെ ഒരുക്കുന്നത്. ഫെബ്രുവരി 10 ന് ഞായറാഴ്ച കുവൈത്തിന്റെ അഭിമാനം വാനോളമുയർത്തി ഈ പതാക മാനത്തേക്കുയരും.