കർഫ്യു ലംഘനം; 66 സ്റ്റോറുകൾ അടച്ചുപൂട്ടി

കുവൈറ്റ് സിറ്റി: രാജ്യത്ത് നടപ്പാക്കുന്ന ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് 66 സ്റ്റോറുകൾ അടച്ചു പൂട്ടിയതായി കുവൈറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ക്യാപിറ്റൽ ഗവർണറേറ്റിൽ മെയ് മാസത്തിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയതെന്ന് മുൻസിപ്പാലിറ്റി അധികൃതർ മാധ്യമങ്ങളോട് സംസാരിക്കവേ
പറഞ്ഞു.

ഷോപ്പുകൾ, കഫേകൾ, റസ്റ്റോറന്റുകൾ, സലൂണുകൾ, സെൻട്രൽ മാർക്കറ്റുകൾ എന്നിവയിൽ മുൻസിപ്പാലിറ്റി പരിശോധനാ സംഘം നടത്തിയ പരിശോധനയിൽ 132 വിവിധ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായും അധികൃതർ കൂട്ടിച്ചേർത്തു.