കൊവിഡ് പ്രതിരോധത്തിൽ കുവൈത്തിന് 21 സ്ഥാനം

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധത്തിൽ കുവൈത്ത് 21ആം സ്ഥാനത്ത്. എൻ ജി ഒ കൂട്ടായ്മയായ ഡീപ് നോളജ് ഗ്രൂപ്പ് 100 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പട്ടികയിലാണ് കുവൈറ്റ് 21 ആം സ്ഥാനം നേടിയത്. സ്വിറ്റ്സർലൻഡ്, ജർമനി എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

സാമ്പത്തിക വ്യവസ്ഥയിലെ പ്രതിസന്ധി മറികടക്കാൻ എടുത്ത നടപടികളാണ് ഈ രണ്ട് രാജ്യങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി കൊടുത്തത്. ക്വാറന്റൈൻ സംവിധാനങ്ങൾ, സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത, രോഗ നിരീക്ഷണം, രോഗം കണ്ടെത്തൽ, ആരോഗ്യ മേഖലയിലെ മറ്റ് തയ്യാറെടുപ്പുകൾ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഏറ്റെടുത്ത നടപടികൾ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.