അബു ഫതിറ കോപ്പറേറ്റീവ് സ്റ്റോറിൽ ഇനി സ്മാർട്ട് ട്രോളികൾ

കുവൈറ്റ് സിറ്റി : കുവൈത്തിലെ അബു ഫതിറ കോപ്പറേറ്റീവ് സ്റ്റോറിൽ ഇനി സ്മാർട്ട് ട്രോളികളുടെ സേവനം ലഭിക്കും. ഇത്തരത്തിലുള്ള പതിനൊന്ന് സ്മാർട്ട് ട്രോളികളാണ് അബു ഫതിറ കോപ്പറേറ്റീവ് സ്റ്റോറിൽ പുതിയതായി നിർമ്മിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾ വാങ്ങുന്ന സാധനങ്ങളുടെ ആകെ വില ട്രോളികളിൽ തന്നെ കണക്കാക്കുന്നതാണ്. ഇതിലൂടെ പണം അടയ്ക്കുന്ന കൗണ്ടറിലെ തിരക്ക് ഒഴിവാക്കാൻ സാധിക്കും. കൊറോണ വ്യാപനത്തിന്റെ ഈ സാഹചര്യത്തിൽ സ്റ്റോറിൽ എത്തുന്ന ആളുകളുടെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സ്മാർട്ട് ടോളികൾക്ക് അബു ഫതിറ തുടക്കം കുറിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ഇത്തരം സ്മാർട്ട് ക്യാഷ്യർ ട്രോളികളിലൂടെ ഉപഭോക്താക്കൾക്ക് സുരക്ഷയോടു കൂടിയുള്ള വ്യത്യസ്തമായ ഒരു അനുഭവം ലഭിക്കുമെന്ന് അബു ഫതിറ കോപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെംബർ അൽ ഷംമാരി പറഞ്ഞു കൂടാതെ കുവൈത്തിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും ഇത്തരം സ്മാർട്ട് ക്യാഷ്യർ ട്രോളികൾ കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.