“പ്രായമായവർക്ക് പ്രത്യേക ശ്രദ്ധ നൽകും”; മന്ത്രി മറിയം അൽ അഖീൽ

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രായമായവർക്ക് പ്രത്യേക ശ്രദ്ധ നൽകുമെന്ന് സോഷ്യൽ അഫേഴ്‌സ് മന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. ജൂൺ 15 ലോക വയോധക ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ മുഴുവൻ പ്രായമായവർക്കും പ്രത്യേക ശ്രദ്ധയും സംരക്ഷണവും കുവൈറ്റ് സർക്കാർ ഉറപ്പാക്കുമെന്നും, പ്രായമായവർക്ക് എതിരെയുള്ള ആക്രമണങ്ങൾക്കെതിരെ 18/2016 എന്ന നിയമം പാസാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു.