കുവൈറ്റ്‌ മലയാളി സമാജം ഏർപ്പെടുത്തുന്ന ചാർട്ടേർഡ് വിമാനം ഇന്ന് പുറപ്പെടും

കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ ലോക്ക് ടൗണിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി കുവൈറ്റ്‌ മലയാളി സമാജം ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടേർഡ് വിമാനം ജൂൺ 16ന് പുറപ്പെടും. കുവൈറ്റ്‌ മലയാളി സമാജവും ഒമേഗ ട്രാവെൽസും സഹകരിച്ചു കൊണ്ടാണ് വിമാന സർവിസുകൾ ഏർപെടുത്തിരിക്കുന്നത്.

രജിസ്റ്റർ ചെയ്തവരിൽ നിന്ന് രോഗികൾ, ഗർഭിണികൾ, പ്രായമായവർ , ജോലി നഷ്ടപ്പെട്ടവർ, വിസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് നടങ്ങാൻ ആഗ്രഹിക്കുന്നവർ എന്നിങ്ങനെ ഉള്ള മുൻഗണന ക്രമത്തിലാണ് യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അടുത്ത ദിവസം യാത്ര ചെയ്യാൻ താല്പര്യ പെടുന്നവർ 65098686 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന കെ എം എസ് ഭാരവാഹികൾ അറിയിച്ചു.