രണ്ടാംഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച തീരുമാനങ്ങൾ വ്യാഴാഴ്ച

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിലവിൽ നടപ്പാക്കുന്ന ഭാഗിക ലോക് ഡൗണിന്റെ ഒന്നാംഘട്ടം ഈ മാസം 21 ന് അവസാനിക്കാനിരിക്കെ, അടുത്ത ഘട്ടത്തിൽ നടപ്പാക്കേണ്ട നടപടികളിളെ സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച ഉണ്ടാകും. അടുത്ത ദിവസം തന്നെ മന്ത്രിസഭായോഗം ചേർന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ഉണ്ടാകുമെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

ഹവല്ലി, ഖൈതാൻ, ഫർവാനിയ, ജലീബ്, മഹബൗള എന്നീ അഞ്ച് പ്രദേശങ്ങളിലാണ് നിലവിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ രോഗവ്യാപന തോത് കണക്കിലെടുത്ത് ഏതെല്ലാം പ്രദേശങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരണമെന്നും ഏതെല്ലാം പ്രദേശങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നീക്കണം എന്നതിനെക്കുറിച്ചും തീരുമാനമെടുക്കും. കഴിഞ്ഞ ദിവസങ്ങളിലെ റിപ്പോർട്ട് അനുസരിച്ച് ഹവല്ലി, മഹബൗള പ്രദേശങ്ങളിൽ രോഗവ്യാപനം കുറഞ്ഞതായാണ് കണക്കാക്കുന്നത്.